Entertainment

ലക്ഷങ്ങള്‍ വിലയില്ല, എന്നാല്‍ ഏറെ വ്യത്യസ്തം: ഇത് വിക്കിയുടെ പിറന്നാള്‍ കേക്ക് 

പെട്ടെന്ന് കാണുമ്പോള്‍ കേക്കാണെന്ന് പോലും തോന്നാത്ത തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. ആഘോഷത്തില്‍ ആരൊക്കെ പങ്കെടുത്തു എന്ന് തുടങ്ങി താരങ്ങള്‍ എന്ത് കഴിച്ചു എന്ന് വരെ ചില ആരാധകര്‍ക്ക് അറിയണം. ഇപ്പോള്‍ നടന്‍ വിക്കി കൗശലിന്റെ പിറന്നാള്‍ കേക്കാണ് ബോളിവുഡില്‍ ചര്‍ച്ചയാകുന്നത്.   

ഫ്രഞ്ച് ഫ്രൈസിന്റെയും ബര്‍ഗറിന്റെയും രൂപത്തിലുള്ള ലളിതമായ കേക്കാണ് വിക്കി പിറന്നാള്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്. പെട്ടെന്ന് കാണുമ്പോള്‍ കേക്കാണെന്ന് പോലും തോന്നാത്ത തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കേക്കുകള്‍ പിറന്നാളിന് മുറിക്കുന്നവര്‍ക്കിടയില്‍ ലളിതമായ എന്നാല്‍ വ്യത്യസ്തമായ കേക്ക് തിരഞ്ഞെടുത്ത താരത്തെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല. ഇതോടൊപ്പം തന്നെ ഐസ്‌ക്രീമിന്റെ ആകൃതിയിലുള്ള മറ്റൊരു കേക്കുമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് വിക്കി പിറന്നാള്‍ ആഘോഷിച്ചത്. 

വളരെപ്പെട്ടെന്നാണ് വിക്കി കൗശല്‍ ആരാധകരുടെ പ്രിയപ്പെട്ടതാരമായി മാറിയത്. മികച്ച അഭിനയരീതികൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇപ്പോള്‍ ദേശിയ അവാര്‍ഡിന്റെ താരതിളക്കത്തില്‍ നില്‍ക്കുന്നതിനിടെയാണ് പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസിച്ചത്. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും വിക്കി ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി