Entertainment

'ലവ് ആക്ഷന്‍ ഡ്രാമ' പൂർത്തിയായി; പാക്കപ്പ് ആഘോഷമാക്കി താരങ്ങൾ, ചിത്രങ്ങൾ കാണാം 

ഈ വര്‍ഷം ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയും നയന്‍‌താരയും പ്രധാന വേഷത്തിലെത്തുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ചിത്രീകരണം പൂർത്തിയായി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ പാക്കപ്പ് ആഘോഷ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി