Entertainment

ലഹരിക്കേസ്: നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് റെയ്ഡ് 

നടന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമ മേഖലയുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ റെയ്ഡ്. നടന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇന്നലെ ഇതേ കേസില്‍ പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിലായിരുന്നു. 

ഫിറോസിന്റെ വീട്ടില്‍ നടത്തിയ റെയിഡിനിടെ മൂന്നര ലക്ഷം രൂപ വിലവവരുന്ന പത്ത് ഗ്രാം കഞ്ചാവും അന്വേഷണസംഘം കണ്ടെത്തി. ഷബാനയുടെ അറസ്റ്റ് വിവരം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ആണ് സ്ഥിരീകരിച്ചത്. ഫിറോസിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.

നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമ രംഗത്തെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. നടന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകളെ പിന്തുടര്‍ന്നാണ് പ്രമുഖ താരങ്ങളിലേക്കടക്കം അന്വേഷണം വ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT