mammootty 
Entertainment

'ലാലിനെപ്പോലെ സംഘിപട്ടം ഏശാത്ത സുരക്ഷിത സ്ഥാനിയന്‍ സഖാവ് മമ്മൂട്ടി'; വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ഫാന്‍സിന്റെ തെറിവിളി, പരാതി

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ചില്ല എന്നാരോപിച്ച് മമ്മൂട്ടിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ തെറിവിളി

സമകാലിക മലയാളം ഡെസ്ക്

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ചില്ല എന്നാരോപിച്ച് മമ്മൂട്ടിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ തെറിവിളി. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയാണ് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം ഏറ്റുവാങ്ങുന്നത്. ഇത് സംബന്ധിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കില്‍ ഒരുപോസ്റ്റ് ഇട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് പറയുന്നു.

നൗഷാദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

#അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നൽകി പി.രാജീവിനോട് പരസ്യമാക്കാൻ പറഞ്ഞവൻ മമ്മുട്ടി.

#ഗുജറാത്തിൽ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവൻ മമ്മൂട്ടി.

#വസന്തകുമാറിന്റെ വീട്ടിൽ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാൻ മാധ്യമങ്ങളെ ചട്ടം കെട്ടിയവൻ മമ്മൂട്ടി.

#ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിർമ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയൻ സഖാവ് മമ്മുട്ടി.

#നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കൾ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാൽ ബാലൻസ്ഡ് ആവുമെന്ന് കരുതിയാൽ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ !

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT