Entertainment

ലാലേട്ടന്‍ ഫാനായി ഇന്നസെന്റ്: സുവര്‍ണപുരുഷന്‍ റിലീസിനൊരുങ്ങുന്നു

നടന്‍ മോഹന്‍ലാലിന്റെ ആരാധകനായ തീയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി ഇന്നസെന്റ് അഭിനയിക്കുന്ന ചിത്രം സുവര്‍ണപുരുഷന്‍ തിയേറ്ററുകളിലേക്ക്. നവാഗതനായ സുനില്‍ പുവേലിയാണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്. നടന്‍ മോഹന്‍ലാലിന്റെ ആരാധകനായ തീയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

വിവാഹം പോലും കഴിക്കാതെ സിനിമയെക്കുറിച്ചും ലാലേട്ടനെ കുറിച്ചും മാത്രം ചിന്തിച്ച് ജീവിക്കുന്ന റപ്പായി തന്റെ തീയേറ്ററില്‍ പുലിമുരുകന്‍ റിലീസ് ചെയ്യുന്ന ദിവസം അവിടെനിന്നും പോകേണ്ടി വരുന്നു. തുടര്‍ന്ന് റപ്പായിയുടെ ജീവിതത്തിലും ആ നാട്ടിലും സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് സുവര്‍ണ്ണ പുരുഷന്റെ പ്രമേയം. 

ലെന, കലിംഗ ശശി, ശ്രീജിത് രവി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുവേലി സിനിമാസ് ആന്‍ഡ് ജെഎല്‍ ഫിലിംസിന്റെ ബാനറില്‍ ലിറ്റി ജോര്‍ജ്, ജിസ് ലാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT