Entertainment

ലിപ്‌ലോക്ക്‌ ഇനിയില്ല; പുകവലിക്ക് എന്നെ കിട്ടില്ല; തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

Author : സമകാലിക മലയാളം ഡെസ്ക്

മീര്‍ താഹിര്‍ സംവിധാനം ചെയ്ത്‌ ഫഹദ് ഫാസില്‍ നായകനായെത്തിയ 'ചാപ്പാകുരിശി'ലെ ലിപ്‌ലോക്ക് രംഗം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. രമ്യാ നമ്പീശനാണ് ഫഹദിനൊപ്പം അഭിനയിച്ചത്. ഇപ്പോഴിതാ അത്തരം രം​ഗങ്ങളിൽ ഇനി താൻ അഭിനയിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. സിനിമയില്‍ ലിപ്പ്‌ലോക്കും പുകവലിയും താന്‍ ഉപേക്ഷിക്കുകയാണെന്ന് ഫഹദ് വ്യക്തമാക്കി. ഒരു സ്വകാര്യ എഫ് എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിപ്‌ലോക്ക് രംഗങ്ങള്‍ നിര്‍ത്തുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിനു അതിനു ഞാന്‍ തുടങ്ങിയെന്നു പറഞ്ഞിട്ടില്ലല്ലോ എന്നാണ് ഫഹദ് പ്രതികരിച്ചത്. ലിപ്‌ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. 'ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഫഹദ് പറഞ്ഞു. 

ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല. ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.' ഫഹദ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT