Entertainment

'ലൂക്ക ടീമിലുണ്ടായിരുന്ന രണ്ടുപേര്‍ എന്നോട് പറയരുതാത്ത ചില കാര്യങ്ങള്‍ പറഞ്ഞു, അത് എന്നെ വിഷമിപ്പിച്ചു'; തുറന്നുപറഞ്ഞ് അഹാന

ലൂക്ക റിലീസായതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഏറെ ശ്രദ്ധേയമായ ചിത്രം ലൂക്ക റിലീസായതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അരുണ്‍ ബോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ലൂക്ക റിലീസായതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന.

കന്നി ചിത്രമല്ലെങ്കിലും തന്നെ ഒരു അഭിനേത്രിയായി അടയാളപ്പെടുത്തിയ സിനിമ എന്ന നിലയില്‍ ലൂക്ക എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ അഹാന പറയുന്നുണ്ട്. സിനിമയുടെ റിലീസിനോടടുത്ത് നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ചും നടി പങ്കുവച്ചു.

സിനിമയുടെ റിലീസിന് മുമ്പ് പുറത്തുവിട്ട ഒരേ കണ്ണാന്‍ എന്ന പാട്ടിനേക്കുറിച്ച് വന്ന അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് അഹാന പറഞ്ഞിരിക്കുന്നത്. പാട്ടിനേക്കുറിച്ചുള്ള കമന്റുകളില്‍ നായികയുടെ പ്രകടനത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ കാര്യമായി എടുത്തിരുന്നില്ല എന്ന് അഹാന പറയുന്നു.

"ലൂക്ക ടീമിലെ ടൊവിനോ അടക്കം ഭൂരിഭാഗം ആളുകളും എന്നോട് പറഞ്ഞത് ഇതൊക്കെ വിട്ടുകള കാര്യമായി എടുക്കണ്ട എന്നാണ്. അത് എനിക്ക് കൂടുതല്‍ ശക്തിതന്നു. പാട്ടിറങ്ങിയ അന്ന് രാത്രി എന്റെ ടീമിലെ രണ്ടുപേര്‍ എന്നെ വിളിച്ചിട്ട് അവര്‍ പറഞ്ഞുകൂടായിരുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. കമന്റ് ഒക്കെ കണ്ടില്ലേ അഹാനയ്‌ക്കെതിരെ ചില നെഗറ്റീവ് ഇമേജ് ഉണ്ട് എന്നെല്ലാമാണ് അവര്‍ പറഞ്ഞത്. അങ്ങനെ രണ്ടുപേര്‍ പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് വിഷമമായി. കാരണം നമ്മള്‍ എല്ലാവരും ഒരു ടീം ആണ്, അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് അവസാന നിമിഷം ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതല്ലല്ലോ ടീം വര്‍ക്ക് എന്ന് പറയുന്നത്. അതുവരെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുല്‍ കുറച്ച് വര്‍ച്ച്വല്‍ കമന്റുകളില്‍ ഒതുങ്ങിനില്‍ക്കുന്ന കുറച്ച് പ്രശ്‌നങ്ങളായിരുന്നു. പക്ഷെ എന്റെ ടീമില്‍ തന്നെയുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അതെന്നെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ലൂക്ക ഇറങ്ങുന്നതുവരെ ഞാന്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ആളുകള്‍ ഒരു മൂന്ന് മിനിറ്റ് പാട്ടിനേക്കാള്‍ കൂടുതല്‍ ഒരു രണ്ടര മണിക്കൂര്‍ എന്നെ കണ്ടുഴിയുമ്പോള്‍ എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ എനിക്ക് റിലീസ് വരെ കാത്തിരിക്കണമായിരുന്നു...", അഹാന പറഞ്ഞു.

സിനിമ ഇറങ്ങി നാളുകള്‍ക്ക് ശേഷം ആ പാട്ടിന് താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ അതില്‍ അഹാനയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കാണ് ഏറെ ലൈക്ക് കിട്ടിയിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. സമയം ഒരുപാട് കാര്യങ്ങള്‍ തെളിയിക്കും എന്നാണ് ഇതില്‍ നിന്ന് താന്‍ പഠിച്ച കാര്യമെന്ന് അഹാന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

'അവന്‍ ഒരു സിഗ്നല്‍ തന്നിട്ടുണ്ട്'; എക്കോയ്ക്ക് ശേഷം ദിന്‍ജിത്ത്; നായകന്‍ പ്രഭാസ്, നിര്‍മാണം ഹോംബാലെ?

മികച്ച ശമ്പളമുള്ള കേന്ദ്രസർക്കാർ ജോലി, നവരത്ന കമ്പനിയിൽ എൻജിനീയർമാർക്ക് അവസരം, ഭാരത് ഇലക്ട്രോണിക്സിൽ ഇന്ന് മുതൽ അപേക്ഷിക്കാം

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍; പ്രസിദ്ധമായ കണ്ണമാലി നേര്‍ച്ചസദ്യ മാര്‍ച്ച് 19ന്, അറിയാം ഐതീഹ്യം

SCROLL FOR NEXT