Entertainment

ലൂസിഫറിലെ ഐറ്റം ​ഡാൻസ് വിഡിയോ പുറത്ത്; വാലൂച്ചയുടെ തകർപ്പൻ നൃത്തം കാണാം 

റഫ്ത്താര എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങിൽ ഗോവന്‍ മോഡൽ വാലുച്ച ഡിസൂസയാണ് നൃത്തം ചുവടുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ ഐറ്റം ഡാന്‍സ് വിഡിയോ പുറത്തുവിട്ടു. റഫ്ത്താര എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങിൽ ഗോവന്‍ മോഡൽ വാലുച്ച ഡിസൂസയാണ് നൃത്തം ചുവടുവെച്ചിരിക്കുന്നത്. ഷാരൂഖ് ചിത്രം ''ഫാനി''ലുള്‍പ്പെടെ ഐറ്റം നമ്പര്‍ അവതരിപ്പിച്ച് പ്രശസ്തയാണ് വാലൂച്ച. ദീപക് ദേവ് സംഗീതം നല്‍കിയ ​ഗാനം ജ്യോത്സനയാണ് ആലപിച്ചത്. 

മികച്ച പ്രതികരണം നേടി ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ലൂസിഫർ. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ വില്ലന്‍. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി അഭിനയിച്ചിട്ടുണ്ട്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു