Entertainment

ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുമ്പുള്ള നയന്‍സ്; വൈറലായി ചിത്രങ്ങള്‍ 

കരയറിലെ തുടക്കകാലത്തെ ഓർമ്മകളിലേക്ക് ആരാധകരെ എത്തിക്കുകയാണ് വൈറലായ ചില ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് ഇന്ന് നയൻതാര. മനസ്സിനക്കരെ എന്ന മലയാളചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം പിന്നീട്  വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങൾ പിന്നിട്ട് തമിഴകത്തും തെലുങ്കിലും നിറഞ്ഞു. ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് സൂപ്പര്‍ നായികയായി മാറുകയായിരുന്നു.

നയൻതാരയുടെ കരയറിലെ തുടക്കകാലത്തെ ഓർമ്മകളിലേക്ക് ആരാധകരെ എത്തിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ചില ചിത്രങ്ങൾ. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ അനില ജോസഫാണ് വർഷങ്ങൾക്ക് മുമ്പുള്ള ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ല ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു.

മേക്കപ്പ് രംഗത്തേക്ക് കടന്ന തന്റെ തുടക്കനാളുകളിലെ അനുഭവങ്ങളും നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പം അനില കുറിച്ചു. ഇന്നത്തെ അപേക്ഷിച്ച് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മുടിയഴകിനുള്ള ഉത്പന്നങ്ങളുമൊക്കെ അന്ന് വളരെ കുറവായിരുന്നെന്ന് താരം കുറിച്ചു. അക്കാലങ്ങളില്‍ മുട്ടയും പഴങ്ങളും ഉപയോഗിച്ച് താന്‍ സ്വയം ഫേസ്പാക്കുകള്‍ ഉണ്ടാക്കിയിരുന്നെന്നും അനില ഓര്‍ത്തെടുത്തു. 

"മേക്കപ്പിനും വളരെ കുറച്ച് ഉത്പന്നങ്ങള്‍ മാത്രമേ ലഭ്യമായിരുന്നൊള്ളു. പലതും വിദേശത്തുനിന്ന് വാങ്ങണമായിരുന്നു. ബ്രൈഡല്‍ മേക്കപ്പിന് ചിലപ്പോള്‍ 500 രൂപയും ചിലപ്പോള്‍ പണം വാങ്ങാതെയുമൊക്കം ഇരുന്നിട്ടുണ്ട്", അനില കുറിച്ചു.

രജനീകാന്ത് ചിത്രം ദര്‍ബാറായിരുന്നു നയന്‍താരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT