Entertainment

ലൈംഗിക അക്രമികളെ പേര് പറഞ്ഞ് നാണം കെടുത്തണം, വിദ്യാ ബാലന്‍ 

ഇപ്പോള്‍ ആളുകള്‍ ഇതേകുറിച്ച് സംസാരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മറ്റുള്ളവരെ ലൈംഗികമായി ശല്യം ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്തുകയും
അവരെ നാണംകെടുത്തുകയും ചെയ്യണമെന്ന് നടി വിദ്യാ ബാലന്‍. ഇത്തരം അവസ്ഥകള്‍ അനുഭവിച്ചവര്‍ക്കുമാത്രമേ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ഇതെന്ന് മനസ്സിലാകുകയുള്ളെന്നും താരം പറഞ്ഞു. ചിലപ്പോഴൊക്കെ തന്നെ ആരെങ്കിലും തൊടുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്ന് പറഞ്ഞ വിദ്യ അത്തരത്തില്‍ നോക്കുമ്പോള്‍ ലൈംഗിക അതിക്രമം എന്നതിന് ഒരുപാട് തലങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. 

' ഇപ്പോള്‍ ആളുകള്‍ ഇതേകുറിച്ച് സംസാരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സ്ത്രീകള്‍ ഇതെകുറിച്ച് തുറന്നുപറയാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ അങ്ങനെതന്നെയാണ് ചെയ്യേണ്ടത്. കാരണം ഇത് സ്ത്രീകളുടെ തെറ്റല്ല. മറ്റുള്ളവരെ ലൈഗികമായി പീഡിപ്പിക്കുന്നവരെകുറിച്ച് കൃത്യമായി പറയുകയും അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യണമെന്നത് സംശയമില്ലാത്ത കാര്യമാണ്', വിദ്യാ ബാലന്‍ പറഞ്ഞു. 

വിദ്യയുടെ പുതിയ ചിത്രമായ തുമാരി സുല്ലുവിന്റെ പ്രമോഷണായി എത്തിയപ്പോഴാണ് താരം ലൈംഗീക അക്രമികള്‍ക്കെതിരെ പ്രതികരിച്ചത്. ഹാര്‍വേ വെയിന്‍സ്‌റ്റെയിനെതിരെ ഹോളിവുഡ്ഡിലുണ്ടായ ആരോപണങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഹിന്ദി സിനിമാരംഗത്തെ പ്രശ്‌നങ്ങളെകുറിച്ച് തുറന്ന്പറഞ്ഞ് അഭിനേതാക്കളായ ഇര്‍ഫാന്‍ ഖാനും റിച്ചാ ചദ്ദയും പ്രതികരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT