Entertainment

'ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ പല നായകന്‍മാരെയും കാണാതാവും': തുറന്നടിച്ച് ബോളിവുഡ് നായിക

പീഡന വിവരം തുറന്നുപറയുന്നവര്‍ നാണംകെടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്, അതിനാല്‍ ഉടനെയൊന്നും ഇത്തരം തുറന്നു പറച്ചിലുകള്‍ പ്രതീക്ഷിക്കേണ്ടെന്നും റിച്ച പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ ലൈംഗിക ആരോപണവുമായി പ്രമുഖ നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതോടെ സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ വിശദീകരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ ബോളിവുഡ് സിനിമയില്‍ സാധ്യമാണോ? ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടന്നാല്‍ നിരവധി നായകന്‍മാരെ നഷ്ടപ്പെടുമെന്നാണ് ബോളിവുഡ് നായിക റിച്ച ചദ്ദ പറയുന്നത്. 

പീഡന വിവരം തുറന്നുപറയുന്നവര്‍ നാണംകെടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനാല്‍ ഉടനെയൊന്നും ഇത്തരം തുറന്നു പറച്ചിലുകള്‍ പ്രതീക്ഷിക്കേണ്ടെന്നും റിച്ച പറഞ്ഞു. കുറ്റക്കാരന്റെ പേര് വിളിച്ച് പറഞ്ഞ് അയാളെ നാണം കെടുത്തുന്ന രീതി ഉടനെയൊന്നും ഇവിടെ വരാന്‍ സാധ്യതയില്ല. എന്നാല്‍ ഹോളിവുഡില്‍ നടക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഇവിടെ നടന്നാല്‍ മൊത്തത്തിലുള്ള അധികാരംകേന്ദ്രങ്ങളില്‍ വരെ മാറ്റം വരാന്‍ അത് കാരണമാകുമെന്നും റിച്ച വ്യക്തമാക്കി. സ്ത്രീപക്ഷ സിനിമകള്‍ എടുക്കുകയും പുരോഗമന വാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരെല്ലാം തെന്നിവീഴുന്നത് കാണാന്‍ പറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി നായകന്‍മാര്‍ക്കും കുറേ ആളുകള്‍ക്കും അവരുടെ ജോലിയും പാരമ്പര്യവുമെല്ലാം ഇതിലൂടെ നഷ്ടമാകും. ജനങ്ങള്‍ക്ക് അവരെ ആക്രമിക്കാന്‍ പറ്റുന്നത് പാരമ്പര്യം തകര്‍ത്തുകൊണ്ടായിരിക്കും അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിച്ച വ്യക്തമാക്കി. എന്നാല്‍ ബോളിവുഡില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും റിച്ച കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT