Entertainment

ലൊക്കേഷനില്‍ ബിരിയാണി വിളമ്പി മമ്മൂട്ടി, കഴിച്ചതില്‍വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയെന്ന് ബിബിന്‍ ജോര്‍ജ്; വിഡിയോ

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കിന്റെ ലൊക്കേഷനിലും കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബിരിയാണി വിളമ്പിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും അദ്ദേഹത്തിന്റെ ബിരിയാണി സ്‌നേഹവും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമാണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഒരു ദിവസം എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ബിരിയാണി നല്‍കുന്ന പതിവുണ്ട്. മമ്മൂക്കയുടെ നേതൃത്വത്തിലായിരിക്കും അത് വിളമ്പുക. അതിനാല്‍ ആ ബിരിയാണി കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കിന്റെ ലൊക്കേഷനിലും കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബിരിയാണി വിളമ്പിയിരുന്നു. 

മമ്മൂട്ടി തന്നെയാണ് ബിരിയാണി എല്ലാവര്‍ക്കും വിളമ്പിയത്. ഇപ്പോള്‍ മമ്മൂട്ടിയുടെ കൈകൊണ്ട് ലഭിച്ച ബിരിയാണിയുടെ രുചി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. താന്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദിഷ്ടമായ ബിരിയാണിയാണ് ഇത് എന്നാണ് താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. മമ്മൂക്കയുടെ കൈകൊണ്ട് വിളമ്പിത്തന്നതുകൊണ്ടാണ് സ്വാദുകൂടിയതെന്നും ബിബിന്‍ കുറിച്ചു. മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രവും ബിബിന്‍ പങ്കുവെച്ചിട്ടുണ്ട്. 

ബിബിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ്. മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെപ്പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു 'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT