Entertainment

'ലോകത്തിലെ ഒരു പെണ്ണും ദുല്‍ഖറിനെ വിട്ടുപോകില്ല, എന്നോട് ക്ഷമിക്കൂ'; കുഞ്ഞിക്കയുടെ ആരാധകരോട് സോറി പറഞ്ഞ് കാര്‍ത്തിക

അങ്കിളിനെക്കുറിച്ച് പറയാന്‍ ലൈവില്‍ വന്ന കാര്‍ത്തികയോട് കൂടുതല്‍ പേരും ചോദിച്ചത് സിഐഎയിലെ തേപ്പു കഥയെക്കുറിച്ച് തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

'ഞങ്ങളുടെ ദുല്‍ഖറിനെ തേച്ചിട്ടു പോകാന്‍ എങ്ങനെ തോന്നി,' ആദ്യ സിനിമ ഇറങ്ങിയതു മുതല്‍ കാര്‍ത്തിക മുരളീധരന്‍ കേള്‍ക്കുന്ന ചോദ്യമാണിത്. രണ്ടാമത്തെ ചിത്രം ഇറങ്ങിയിട്ടും ഇപ്പോഴും ആ തേപ്പുകഥ മറക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. കാര്‍ത്തികയ്ക്ക് അപ്പോള്‍ ഈ കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ടാകും. അങ്കിളിനെക്കുറിച്ച് പറയാന്‍ ലൈവില്‍ വന്ന കാര്‍ത്തികയോട് കൂടുതല്‍ പേരും ചോദിച്ചത് സിഐഎയിലെ തേപ്പു കഥയെക്കുറിച്ച് തന്നെയാണ്. 

അവസാനം ദുല്‍ഖറിനെ തേച്ചതിന് ആരാധകരോട് സോറി പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക. 'സോറി, ഞാന്‍ മനഃപൂര്‍വം ചെയ്തതല്ല. കേരളത്തില്‍ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുല്‍ക്കര്‍ സല്‍മാനെ വിട്ടുപോകില്ല. പക്ഷേ ഞാന്‍ എന്ത് ചെയ്യാനാ, എന്റെ തിരക്കഥാകൃത്ത് അങ്ങനെ എഴുതിപ്പോയി. സംവിധായകന്‍ പറയുന്നതല്ലേ ചെയ്യാന്‍ പറ്റൂ. അവരെ തേച്ചിട്ട് പോകാന്‍ കഴിയില്ലല്ലോ? കുഞ്ഞിക്കാ ഫാന്‍സിനോട് സോറി പറയുന്നു.' കാര്‍ത്തിക പറഞ്ഞു. 

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമേരിക്കയിലേക്ക് പോയ തന്റെ കാമുകിയുടെ അടുത്തേക്കുള്ള ഡിക്യുവിന്റെ യാത്രയാണ് ചിത്രത്തിലെ ഇതിവൃത്തം. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ അങ്കിളിലാണ് താരം രണ്ടാമത് അഭിനയിച്ചത്. ജോയ് മാത്യുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അങ്കിളിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT