Entertainment

ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 10 നടന്മാര്‍; ബോളിവുഡില്‍ നിന്ന് ഒരാള്‍ മാത്രം

നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

റ്റവുമധികം പ്രതിഫലം നേടുന്ന ലോകത്തിലെ പത്ത് നടന്മാരുടെ ഫോബ്‌സ് പട്ടിക പുറത്തുവിട്ടു. നടന്‍ അക്ഷയ് കുമാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം. ഏകദേശം 48.5 ദശലക്ഷം ഡോളറാണ് നടന്റെ സമ്പാദ്യം.

നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷവും വെയിന്‍ തന്നെയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

വെയിന്‍ ജോണ്‍സണ്‍

71.5 ദശലക്ഷം ഡോളര്‍ സമ്പാദ്യവുമായി ഡെഡ്പൂള്‍ താരം റെയാന്‍ റെയ്‌നോള്‍ഡ്‌സ് രണ്ടാമതെത്തി. മാര്‍ക്ക് വെല്‍ബെര്‍ഗ്, ബെന്‍ അഫ്‌ലെക്‌സ്, വിന്‍ ഡീസല്‍ എന്നിവരാണ് മൂന്ന്, നാല് അഞ്ച് സ്ഥാനങ്ങളില്‍.

ഡെഡ്പൂള്‍ താരം, റെയാന്‍ റെയ്‌നോള്‍ഡ്‌സ്

കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാര്‍ രണ്ട് സ്ഥാനം പുറകോട്ടിറങ്ങി ഇക്കുറി ആറാമതാണ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഏറ്റവുമധികം പ്രതിഫലം നേടുന്ന നടന്മാരുടെ പട്ടികയില്‍ അക്ഷയ് ഇടംപിടിക്കുന്നത്.

മാര്‍ക്ക് വെല്‍ബെര്‍ഗ്

ഹാമില്‍ട്ടണ്‍ താരം ലിന്‍-മാനുവേല്‍ മിറാണ്ടാ, വില്‍ സ്മിത്ത്, ആഡം സാന്‍ഡ്‌ലര്‍, ജാക്കി ചാന്‍ എന്നിവരാണ് അവസാന നാല് സ്ഥാനങ്ങളിലുള്ളത്.

സിനിമയില്‍ നിന്നുള്ള പ്രതിഫലത്തേക്കാള്‍ പരസ്യവരുമാനമാണ് അക്ഷയ്ക്ക് സ്ഥാനം നേടിക്കൊടുത്തതെന്ന് ഫോബ്‌സ് മാസിക ചൂണ്ടിക്കാട്ടി. പുതിയ വെബ് സീരീസിന്റെ തുടക്കവും താരത്തിന് ഗുണകരമായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍