Entertainment

ലോക്ക്ഡൗണിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമ, 'ലവ്' റിലീസ് തിയതി പ്രഖ്യാപിച്ചു

റിലീസ് പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുള്‍പ്പെടെ ഇന്ത്യന്‍ റിലീസ് എപ്പോഴെന്നത് അണിയറക്കാര്‍ തീരുമാനിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് ചിത്രീകരണം പൂർത്തിയാക്കിയ ഖാലിദ് റഹ്മാൻ ചിത്രം ലവ് റിലീസ് ചെയ്യുക തീയറ്ററിൽ. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 15നാണ് തീയേറ്ററുകളിലെത്തുക. ഗള്‍ഫിലെ തീയേറ്ററുകളിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ഇന്ത്യയ്ക്ക് പുറത്തെ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവും ലവ്. 

റിലീസ് പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുള്‍പ്പെടെ ഇന്ത്യന്‍ റിലീസ് എപ്പോഴെന്നത് അണിയറക്കാര്‍ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് ഉസ്‍മാന്‍ ആണ് ഗള്‍ഫ് തീയേറ്റര്‍ റിലീസിന്‍റെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ഗോള്‍ഡന്‍ സിനിമയുമാണ് ചിത്രത്തിന്‍റെ ഗള്‍ഫ് വിതരണക്കാര്‍.

ഒരു ഫ്ളാറ്റിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ലോക്ക്ഡൗണിനിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. മികച്ച വിജയം നേടിയ അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട എന്നിവയ്ക്ക് ശേഷമുള്ള ഖാലിദ് റഹ്മാൻ ചിത്രമാണിത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT