Entertainment

ലോക്ക്ഡൗണിൽ കുറച്ചത് 22 കിലോ ഭാരം, 90-ൽ നിന്ന് 68ലേക്ക്; നടി വിദ്യുലേഖയുടെ മാറ്റം ഇങ്ങനെ 

വർക്കൗട്ടിലൂടെയാണ് നടി ഈ നേട്ടത്തിലേക്കെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാസ്യതാരയി തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് നടി വിദ്യുലേഖ രാമൻ. 'നീ താനെ എൻ പൊൻവസന്ത' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടി ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവൻഗ, പുലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. ലോക്ക്ഡൗൺ കാലത്ത് വിദ്യുയ്ക്കുണ്ടായ ശാരീരിക മാറ്റമാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശരീരഭാരം 22 കിലോയോളം കുറച്ചിരിക്കുകയാണ് നടി.‌ വർക്കൗട്ടിലൂടെയാണ് നടി ഈ നേട്ടത്തിലേക്കെത്തിയത്. 

'നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും അത്മവിശ്വാസത്തോടെ ഇരിക്കാൻ സാധിക്കുന്നത്?', എന്ന ചോദ്യമാണ് അമിതഭാരമുള്ളപ്പോൾ പതിവായി നേരിടേണ്ടിവന്നിരുന്നതെന്ന് വിദ്യു പറയുന്നു. "ആ ചോദ്യത്തെ വീണ്ടും നോക്കികാണുമ്പോൾ മനസ്സിൽ തോന്നുന്നു, അത് ആത്മവിശ്വാസമായിരുന്നോ? അതോ എന്റെ ജീവിതകാലം മുഴുവൻ ഞാൻ അമിതവണ്ണമുള്ളവളായിരിക്കുമെന്ന വസ്തുതയുമായി പൊരുത്തപ്പെട്ടതായിരിക്കുമോ?", നടി സ്വയം ചോദിച്ചതിങ്ങനെ. അവിടെനിന്നാണ് ഇപ്പോഴത്തെ പുതിയ മാറ്റത്തിനായുള്ള ശ്രമം തുടങ്ങിയത്. 

ഇന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് വിദ്യു പറയുന്നു.  "കാരണം ഒരിക്കൽ പോലും എന്റെ ജീവിതശൈലിയും ശീലങ്ങളും മാറ്റാൻ എനിക്ക് സാധിക്കുമെന്ന് കരുതിയിരുന്നില്ല. മനസ്സു വച്ചാൽ എന്തും സാധ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ശരിയാണെന്ന് തോന്നുന്നു, അല്ലേ? പക്ഷെ ഇത് സത്യമാണ് !! അച്ചടക്കം പാലിക്കേണ്ടതുണ്ട്, ആഴ്ചയിൽ 6 തവണ വ്യായാമം ചെയ്യുക, സമീകൃതാഹാരം പിന്തുടരുക", വിദ്യു പറഞ്ഞു. 

ഇതിനായി രഹസ്യമരുന്നുകളോ ഗുളികകളോ ഇല്ലെന്നും കഠിനാധ്വാനം മാത്രമാണ് വേണ്ടതെന്നും നടി കൂട്ടിച്ചേർത്തു. "ജീവിതത്തിൽ ഒന്നും എളുപ്പമല്ല, പക്ഷേ ഫലം കാണുമ്പോൾ, അത് എല്ലാ വിയർപ്പിനും കണ്ണീരിനും വിലമതിക്കുന്നു. 20/06/2020 ൽ രേഖപ്പെടുത്തിയ ഭാരം - 68.2 കിലോഗ്രാം '', ഇൻസ്റ്റ​ഗ്രാമിൽ വിദ്യു കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT