Entertainment

ലോക്ക്ഡൗൺ പിറന്നാളിന് ആരാധികയെ ഞെ‌ട്ടിച്ച് ആയുഷ്മാൻ ഖുറാന; കിടിലൻ സർപ്രൈസ് ഒരുക്കി താരം, വിഡിയോ 

49-ാം ജന്മദിനം ആഘോഷിച്ച തന്റെ ആരാധികയായ മോണ ഷായെയാണ് ആയുഷ്മാൻ ഞെട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പല ആഘോഷങ്ങൾക്കും ലോക്ക് വീണ അവസ്ഥയാണ്. പിറന്നാളും വിവാഹവാർഷികങ്ങളും വീടുകളിൽ തന്നെ ആഘോഷമാക്കുകയാണ് പലരും. ഇത്തരത്തിൽ ഒരു പിറന്നാൾ ആഘോഷിക്കേണ്ടിവന്ന തന്റെ ആരാധികയ്ക്ക് കിടിലൻ സർപ്രൈസ് നൽകിയിരിക്കുകയാണ് നടൻ ആയുഷ്മാൻ ഖുറാന. 

49-ാം ജന്മദിനം ആഘോഷിച്ച തന്റെ ആരാധികയായ മോണ ഷായെയാണ് ആയുഷ്മാൻ ഞെട്ടിച്ചത്. മോണയുടെ പെൺമക്കളായ ജാൻവിയും കാവ്യയും അറിയിച്ചതനുസരിച്ചാണ് പിറന്നാൾ കാര്യം ആയുഷ്മാൻ അറിഞ്ഞത്. അമ്മ താരത്തിന്റെ വലിയ ആരാധികയാണെന്ന് അറിയിച്ച് ജന്മദിനത്തിൽ ഒരാശംസ നേരാമോ എന്ന് ചോദിക്കുകയായിരുന്നു അവർ. ഇതോടെയാണ് ആരാധികയ്ക്കായി സർപ്രൈസ് ഗിഫ്റ്റ് തന്നെ നൽകാൻ ആയുഷ്മാൻ തീരുമാനിച്ചത്. 

ഗിത്താർ മീട്ടികൊണ്ട് മോണയ്ക്കായി പിറന്നാൾ ഗാനം പാടുന്ന വിഡിയോ ആണ് ആയുഷ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. “ഒരു സ്പെഷ്യൽ ജന്മദിനാശംസ. അതെ, നമ്മൾ ക്വാറന്റയിനിൽ ആണ്. അതെ, നമ്മൾ ലോക്‌ഡൗണിലാണ്. പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ചെറിയ അവസരങ്ങൾ നമുക്കിപ്പോഴും കണ്ടെത്താം,” വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. 

ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ ഉറക്കമല്ലാതെ തനിക്ക് മറ്റൊരു പണിയുമില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ചെയ്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കാമെന്ന് കരുതിയെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ഒരു പിറന്നാൾ അവസാനത്തേതാകട്ടെയുന്നും അടുത്ത പിറന്നാൾ മുതൽ സുഹൃത്തുക്കളും കുടുംബവും ഒക്കെയായി ആഘോഷിക്കാൻ കഴിയട്ടെയെന്നും മോണയെ താരം ആശംസിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT