Entertainment

ലോക്ക്ഡൗൺകാല കൃഷിയിൽ സന്തോഷം കൊയ്ത് സാമന്ത; വിളവെടുപ്പു ചിത്രങ്ങൾ പങ്കുവച്ച് നടി

മൈക്രോ ഗ്രീൻ കൃഷി നടത്തി ആദ്യമായി വിളപ്പെടുപ്പ് നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്തെ ഒഴിവുസമയം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് തെന്നിന്ത്യൻ നടി സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായാണ് സാമന്ത ലോക്ക്ഡൗൺ നാളുകൾ ചിലവിടുന്നത്. ഇപ്പോഴിതാ മൈക്രോ ഗ്രീൻ കൃഷി നടത്തി ആദ്യമായി വിളപ്പെടുപ്പ് നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

മൈക്രോ ഗ്രീൻ‌സിന്റെ ആദ്യത്തെ വിളവെടുപ്പ് എന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  ചിത്രങ്ങൾക്കൊപ്പം മൈക്രോ ഗ്രീൻ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നും സാമന്ത വിശദീകരിക്കുന്നുണ്ട്.  "നിങ്ങൾക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി (ഞാൻ എന്റെ ബെഡ്റൂമാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി കിട്ടുന്ന ഒരു ജനാല ഉണ്ട്). ട്രേയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്പ് സ്ഥാപിക്കാം”, സാമന്ത കുറിച്ചു.

“ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച് ട്രേ നിറയ്ക്കുക. ഘട്ടം രണ്ട്: വിത്തുകൾ പാകുക. ഘട്ടം മൂന്ന്: കൊക്കോപീറ്റ് പൂർണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജനാലയ്ക്കടുത്തായി ഈ ട്രേ സ്ഥാപിക്കുക. സൂര്യപ്രകാശം കുറവാണെങ്കിൽ നിങ്ങൾക്ക് ഒരു ബെഡ്സൈഡ് ലാമ്പ് ഉപയോഗിക്കാം. നാലു ദിവസം കഴിയുമ്പോൾ മുള വന്നത് കാണാം. അഞ്ചാം ദിവസം ട്രേയുടെ കവർ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതൽ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകൾ വിളവെടുക്കാം,” സാമന്ത പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും