മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

പ്രിയദർശാണ് പരസ്യം ഒരുക്കുന്നത്
lissi priyadarshan
മേക്കിങ് വിഡിയോയില്‍നിന്ന്‌Instagram
Updated on
1 min read

നീണ്ട ഇടവേളയ്ക്ക് ശേഷം ലിസി അഭിനയത്തിലേക്ക് തിരിച്ചെത്തി. കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയത്. പ്രിയദർശാണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. പരസ്യത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സെറ്റിലെത്തിയ ലിസ്സിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്‌ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിലുണ്ട്. 1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13നാണ് പ്രിയദർശനും ലിസിയും വിവാഹിതരായത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്ത് വീണ്ടും ഒന്നിച്ചു.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയത് മുതൽ പ്രിയദർശനും ലിസ്സിയും വീണ്ടും ഒന്നിക്കുകയാണെന്ന സൂചന സജീവമായി. തുടർന്ന് മാർച്ച് 16ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇവർ വീണ്ടും ഒന്നിക്കുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു.

lissi priyadarshan
പൊടി പാറിക്കാനുള്ള 'വരവ്'; ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്; ജോജു ജോർജ് ചിത്രം ജൂലൈ 16ന്
lissi priyadarshan
'ശ്വേത മേനോനെ വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും നേരിട്ട് വന്ന് പറയട്ടെ'; ശ്വേതയുടെ വാദം തള്ളി അന്‍സിബ
lissi priyadarshan
ഹൗ... എന്തൊരു നാറ്റം! ഡെലിവറി ചെയ്തത് വിയര്‍പ്പുനാറ്റമുള്ള വസ്ത്രങ്ങള്‍; പ്രമുഖ ബ്രാന്റിനെതിരെ തൃഷ
Summary

Lissy Returns to the Camera After 3.5 decades

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com