'ശ്വേത മേനോനെ വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും നേരിട്ട് വന്ന് പറയട്ടെ'; ശ്വേതയുടെ വാദം തള്ളി അന്‍സിബ

സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല.
Shwetha Menon, Ansiba Hassan
Shwetha Menon, Ansiba Hassan
Updated on
1 min read

ശ്വേത മേനോന് മറുപടി നല്‍കി അന്‍സിബ ഹസ്സന്‍. തനിക്ക് പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയുമുണ്ടെന്ന ശ്വേതയുടെ പോസ്റ്റിനാണ് അന്‍സിബ മറുപടി നല്‍കിയിരിക്കുന്നത്. ശ്വേത മേനോനോട് രാജിവെക്കരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞുവെന്നതില്‍ വിശ്വാസമില്ലെന്നാണ് അന്‍സിബ പറയുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ വന്ന് പറയട്ടെ എന്നും അന്‍സിബ പറഞ്ഞു. ടിനി ടോമിനെതിരായ കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴായിരുന്നു അന്‍സിബയുടെ പ്രതികരണം.

'ശ്വേതാ മേനോന്റെ വാക്കുകളില്‍ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കില്‍ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാന്‍ പോകുന്നത്.' എന്നാണ് അന്‍സിബ പറഞ്ഞത്.

അതേസമയം ടിനി ടോമിനെതിരായ കേസില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ മടങ്ങി. പൊലീസ് അറിയിച്ചതനുസരിച്ച് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ മറുപടി. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പറഞ്ഞു.

Summary

Ansiba Hassan says she doesn't believe Shwetha Menon. Asks Mammootty and Mohanlal to give clarification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com