

പ്രമുഖ ക്ലോത്തിങ് ബ്രാന്റായ സാറയ്‌ക്കെതിരെ നടി തൃഷ. തന്റെ വീട്ടില്‍ ഡെലിവറി ചെയ്ത വസ്ത്രങ്ങളുടെ ക്വാളിറ്റിയെ ചൊല്ലിയാണ് തൃഷ സാറയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്നായിരുന്നു തൃഷയുടെ ആരോപണം. തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തൃഷ ആരോപിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറയുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തൃഷയുടെ പ്രതികരണം. താന്‍ എന്താണ് ഓര്‍ഡര്‍ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയിട്ടില്ല.
''ഡിയര്‍ സാറ, ഒരു വിനീത അഭ്യര്‍ത്ഥന. അടുത്ത തവണ ഹോം ഡെലിവറികള്‍ നടത്തുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പുനാറ്റം വമിക്കുന്നതല്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണിത് സംഭവിക്കുന്നത്. അസഹനീയമായ വൃത്തികെട്ട നാറ്റം. പാക്ക് ചെയ്യും മുമ്പ് ഒന്ന് മണത്തു നോക്കുകയെങ്കിലും ചെയ്യൂ, പ്ലീസ്'' എന്നാണ് തൃഷയുടെ പ്രതികരണം.
തൃഷയുടെ പരാതിയോട് സാറ ഇതുവരേയും പ്രതികരിച്ചിട്ടില്ല. വളരെ പ്രശസ്തമായ ബ്രാന്റ് ആയ സാറയുടെ ഭാഗത്തു നിന്നുള്ള ഈ വീഴ്ച കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. അതേസമയം ഡെലിവറി ചെയ്ത വസ്ത്രങ്ങള്‍ തിരിച്ചയക്കുകയോ, ഔദ്യോഗികമായി പരാതിപ്പെടുകയോ ചെയ്തതായി തൃഷ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പെരി-മെനോപോസിനെക്കുറിച്ചുള്ള തൃഷയുടെ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു. 'മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഹോര്‍മോണുകള്‍ മാഞ്ഞു പോകുന്ന ഘട്ടമാണ് പെരി-മെനോപോസ് എന്നൊരു ഡോക്ടര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലും കൃത്യമായി ആ സാഹചര്യത്തെ എനിക്ക് വിശദീകരിക്കാനാകില്ല'' എന്നാണ് തൃഷ പറഞ്ഞത്.
കഴിഞ്ഞ കുറച്ചുനാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. നടന്‍ വിജയ് യുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തൃഷ വാര്‍ത്തകളില്‍ നിറയുന്നത്. വിജയ്ക്കുള്ള തൃഷയുടെ പിറന്നാള്‍ ആശംസ വലിയ ചര്‍ച്ചയായി മാറിയുന്നു. വിജയ-സംഗീത വിവാഹമോചനത്തിന് കാരണം തൃഷയുമായുള്ള നടന്റെ അടുപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates