Entertainment

ലോക്‌നാഥ് ബെഹ്‌റ സിനിമയിലേക്കോ? പാഷാണം ഷാജിയുടെ പൊലീസ് വേഷം കണ്ട് കണ്‍ഫ്യൂഷനിലായി സോഷ്യല്‍ മീഡിയ

യൂണിഫോം ധരിച്ച് എത്തുന്ന പാഷാണം ഷാജിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ബഹ്‌റയാണന്നേ പറയൂ

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രമായ സകലകലാശാലയുടെ ഫോട്ടോസ് പുറത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയം കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിനയം തുടങ്ങിയോ എന്ന്. പൊലീസ് വേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് യഥാര്‍ത്ഥ അഭിനേതാവ് പുറത്തുവന്നത്. ബെഹ്‌റയോട് ചെറിയ രൂപസാദൃശ്യമുള്ള സാജു നവോദയ എന്ന പാഷാണം ഷാജിയാണ് പൊലീസ് വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. യൂണിഫോം ധരിച്ച് എത്തുന്ന പാഷാണം ഷാജിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ബഹ്‌റയാണന്നേ പറയൂ. 

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് കമ്മിഷണറായിട്ടാണ് പാഷാണം ഷാജി എത്തുന്നത്. ബെഹ്‌റയോടെ ഏറെ സാമ്യമുളള ലുക്കിലാണ് ഷാജിയുടെ വരവ്. സാമൂഹമാധ്യമത്തിലൂടെ ചിത്രത്തിലെ ഫോട്ടോസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് പാഷാണം ഷാജിയുടേയും ബഹ്‌റയുടേയും സാദൃശ്യം വീണ്ടും ചര്‍ച്ചയായത്. ഇത് ആദ്യമായിട്ടല്ല ഇരുവരുടേയും രൂപസാദൃശ്യം ചര്‍ച്ചയാവുന്നത്. 

ബഹ്‌റ തന്നെ ഇത് അംഗീകരിക്കാറുണ്ട്. തന്റെ മകന്‍ വരെ ഷാജിക്ക് തന്റെ മുഖസാദൃശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പാഷാണം ഷാജിയുമായി സാമ്യമുളള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT