Entertainment

'ലോലിതന്‍' വിവാഹിതനാകുന്നു, വധു 'മണ്ഡോദരി'; മറിമായം താരങ്ങൾക്ക് മിന്നുകെട്ട് 

ഡിസംബർ 11ന് തൃപ്പോണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം

സമകാലിക മലയാളം ഡെസ്ക്

നുകാലിക വിഷയങ്ങളെ നർമത്തിന്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷൻ പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തിൽ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നതുകൊണ്ടുതന്നെ പരമ്പരയിലെ താരങ്ങൾക്കും ആരാധകരേറെയാണ്. ഇത്തരത്തിൽ പ്രേക്ഷകർ നെഞ്ചേറ്റിയ രണ്ട് കഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടൻ എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവ‌തരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. 

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവർ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ശ്രീകുമാറും സ്നേഹയും വിവാഹിതരാകുന്നു. ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. 

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അം​ഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാൻ ഇതിനോടകം 25ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.

വിവാഹക്കാര്യം താരങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയും ശ്രദ്ധേനേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാ​ഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രം​ഗമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT