Entertainment

വയറിലെ സ്ട്രച്ച്മാര്‍ക്കുകള്‍ മറയ്ക്കാതെ മലൈയ്ക: ഫോട്ടോ വൈറല്‍

നടിയെ പുകഴ്ത്തി കമന്റ് ചെയ്തവര്‍ക്കൊപ്പം തന്നെ സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രത്തിനു പോസ് ചെയ്തതിനെ കളിയാക്കിയവരും ഉണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ക്കൗട്ട് ചിത്രങ്ങളും ഗ്ലാമറസ് ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ച് ആരാധകരുടെ ഇഷ്ടത്തിനും വിമര്‍ശനങ്ങള്‍ക്കുമെല്ലാം പാത്രമാകാറുണ്ട് ബോളിവുഡ് സിന്ദരി മലൈക അറോറ. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും താരം മറക്കാറില്ല. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ചിത്രം ഇപ്പോള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുകയാണ്.

മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലൈക പങ്കുവച്ചിരുന്നു. അതിലൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. വയറിലെ സ്‌ട്രെച്ച് മാര്‍ക്കുകളെല്ലാം വ്യക്തമാക്കുന്ന ഒരു ചിത്രമായിരുന്നു അത്. സെല്‍ഫി പോലും എഡിറ്റ് ചെയ്ത പങ്കുവെക്കുന്ന താരങ്ങളുള്ള ഇക്കാലത്ത് മലൈകയുടെ ഈ ചിത്രം കണ്ട് പ്രേക്ഷകര്‍ ശെരിക്കും ഞെട്ടി. 

ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ പകര്‍ത്താന്‍ കാണിച്ച ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നും മലൈക ഒരു കുഞ്ഞിന്  ജന്മം നല്‍കിയിട്ടുള്ള നാല്‍പ്പത്തിയഞ്ചുകാരിയാണ് ഇപ്പോള്‍ അവരുടെ സ്‌ട്രെച്ച് മാര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും സ്‌ട്രെച്ച് മാര്‍ക്ക് സ്വാഭാവികമാണ് അതില്‍ നാണിക്കാന്‍ എന്താണുള്ളതെന്നും തുടങ്ങിയാണ് കമന്റുകള്‍. 

നടിയെ പുകഴ്ത്തി കമന്റ് ചെയ്തവര്‍ക്കൊപ്പം തന്നെ സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രത്തിനു പോസ് ചെയ്തതിനെ കളിയാക്കിയവരും ഉണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം