Entertainment

വരത്തന്‍: ഫഹദ്- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം

ചിത്രത്തിന്റെ പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വിട്ടത്.  

Author : സമകാലിക മലയാളം ഡെസ്ക്

യ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. 'വരത്തന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വിട്ടത്.  

ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹത്തിന് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. വരത്തന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് നസ്രിയ. മായാനദിയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യാ ലക്ഷ്മിയാണ് ഫഹദിന്റെ നായികാ വേഷത്തിലെത്തുന്നത്. നസ്രിയയും ഫഹദും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. 

ഈ ചിത്രത്തിന് മുന്‍പാണ് അമല്‍ നീരദ് ബിലാല്‍ അനൗണ്‍സ് ചെയ്തതെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രങ്ങളിലൊന്ന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ്. അമല്‍ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT