Entertainment

വരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍; ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരികയാണ് ആരാധകരെ ത്രസിപ്പിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

'കൊച്ചി പഴയ കൊച്ചിയല്ലായിരിക്കും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്.' മമ്മൂട്ടി ആരാധകരെ മാത്രമല്ല മലയാളികളെ മുഴുവന്‍ ത്രസിപ്പിച്ച കഥാപാത്രമാണ് ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ബിഗ് ബിയില്‍ മാത്രമായി ഒതുങ്ങുന്നതല്ല ബിലാലിന്റെ കഥകള്‍. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരികയാണ് ആരാധകരെ ത്രസിപ്പിക്കാന്‍. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദിന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബിലാലിന്റെ ആദ്യ മുഖം പുറത്തുവന്നിരിക്കുന്നത്. 

ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും സീനുകള്‍ കൊണ്ടും കോരിത്തരിപ്പിച്ച ബിഗ് ബിയെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ ചിത്രമായാണ് ബിഗ് ബിയെ വിലയിരുത്തുന്നത്. സാധാരണ കണ്ടുവന്നിരുന്ന ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ബിഗ് ബി ചിത്രീകരിച്ചത്. വാ തോരാതെ സംസാരിക്കുന്ന നായകനെ കണ്ട് മടുത്ത മലയാളികള്‍ക്കിടയിലേക്കാണ് കുറച്ച് മാത്രം സംസാരിക്കുന്ന ബിലാല്‍ എത്തിയത്. ശരീര ഭാഷകൊണ്ടും ഗൗരവം നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍കൊണ്ടുമാണ് മമ്മൂട്ടി മലയാളികളെ കൈയിലെടുത്തത്. 

ഇതേ ബിലാലിനെ തന്നെയായിരിക്കും ബിഗ് ബിയിലെ രണ്ടാം ഭാഗത്തിലും കാണുക എന്നത് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നു തന്നെ മനസിലാക്കാം. അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്ന്  തിരക്കഥ എഴുതിയ ബിഗ് ബി 2007 ലാണ് പുറത്തിറങ്ങിയത്. ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്താണ് അമല്‍ നീരദ് രണ്ടാം ഭാഗം എടുക്കുന്നത്. ഈ ചിത്രത്തിലും ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും. അമല്‍ നീരദിന്റെ നിര്‍മാണ കമ്പനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

SCROLL FOR NEXT