Entertainment

വരുമാനത്തില്‍ രാജാവായി മമ്മൂട്ടി; ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി

കഴിഞ്ഞ വര്‍ഷം 18 കോടി രൂപ വരുമാനം നേടിയ മമ്മൂട്ടി പട്ടികയില്‍ 49ാം സ്ഥാനത്താണ്

Author : സമകാലിക മലയാളം ഡെസ്ക്


രാജ്യത്തെ ഏറ്റവും വരുമാനം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി മമ്മൂട്ടി. ഫോബ്‌സ് പുറത്തുവിട്ട 2018 ലെ ഏറ്റവും വരുമാനമുള്ള 50 പേരുടെ പട്ടികയിലാണ് ഏക മലയാളിയായി മമ്മൂട്ടി ഇടം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 18 കോടി രൂപ വരുമാനം നേടിയ മമ്മൂട്ടി പട്ടികയില്‍ 49ാം സ്ഥാനത്താണ്. ക്രിക്കറ്റ് താരങ്ങളായ റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി 49ാം സ്ഥാനത്തെത്തിയത്. 

17.26 കോടി രൂപ വരുമാനമുള്ള ഭുവനേശ്വര്‍ കുമാര്‍ 52ാം സ്ഥാനത്തും 16.96 കോടിയുമായി സുരേഷ് റെയ്‌ന 55ാം സ്ഥാനത്തുമാണ്. 17.25 കോടി രൂപയാണ് തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ വരുമാനം. മമ്മൂട്ടിയെക്കൂടാതെ മലയാളിയായ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും ലിസ്റ്റിലുണ്ട്. 69ാം സ്ഥാനത്താണ് നയന്‍സ്. 15.7 കോടിയാണ് നയന്‍ താരയുടെ വരുമാനം. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനാണ് ഇത്തവണയും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സല്‍മാന്‍ ഖാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സല്‍മാന്റെ വരുമാനം. കോലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ വരുമാനം. അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്തും 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്തുമുണ്ട്. 101.77 കോടി വരുമാനമുള്ള എംഎസ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് 50 കോടിയുമായി 14ാം സ്ഥാനത്താണ്.23.67 കോടി വരുമാനം നേടുന്ന വിജയ് സേതുപതി 34ാം സ്ഥാനത്താണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്