Entertainment

വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ പാട്ടിന് ചുവടുവെച്ച് ജോണ്‍ എബ്രഹാമും ഇലിയാനയും; വേദി ലണ്ടന്‍, വീഡിയോ കാണാം

'പാഗല്‍പാന്റി' എന്ന ബോളിവുഡ് ചിത്രത്തിലാണ് 'തും പര്‍ ഹം ഹേയ് ആറ്റ്‌കെ യാര' എന്ന ഗാനത്തിന്റെ റീമിക്‌സ് എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

21 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ബോളിവുഡ് ചിത്രമാണ് 'പ്യാര്‍ കിയ തോ ഡര്‍നാ ക്യാ'. ഈ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശഭരിതരാക്കി ഗാനത്തിന്റെ പുനരാവിഷ്‌കരണം നടത്തിയിരിക്കുകയാണ്. ചിത്രത്തിലെ 'തും പര്‍ ഹം ഹേയ് ആറ്റ്‌കെ യാര' എന്ന ഗാനത്തിന്റെ റീമിക്‌സ് ആണ് വീണ്ടും ഇറങ്ങിയത്. 

ജോണ്‍ എബ്രഹാമും ഇലിയാനയുമാണ് ഈ ജനപ്രിയ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. 'പാഗല്‍പാന്റി' എന്ന ബോളിവുഡ് ചിത്രത്തിലാണ് 'തും പര്‍ ഹം ഹേയ് ആറ്റ്‌കെ യാര' എന്ന ഗാനത്തിന്റെ റീമിക്‌സ് എത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഗാനമാണിത്. റീമിക്‌സിനും സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. 

ഒരു ക്ലാസിക് ഗാനം പുനരാവിഷ്‌കരിക്കുക എന്നതിനെക്കുറിച്ച് തനിക്ക് നല്ല പേടിയുണ്ടായിരുന്നുവെന്നും എന്നാല്‍ കൊറിയോഗ്രാഫര്‍ ഗണേഷ ആചാര്യ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സഹായിച്ചു എന്നും ഇലിയാന പറഞ്ഞു. മുഴുവന്‍ പാട്ടുകളും വളരെ രസകരമായിരുന്നുവെന്നും താനും ജോണും ആവശ്യത്തിന് സമയമെടുത്താണ് ഗാനം പൂര്‍ത്തീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇതെന്നും ഏറെ ആസ്വദിച്ചാണ് ഗാനത്തിന് ചുവടു വച്ചതെന്നും ജോണ്‍ എബ്രഹാം വ്യക്തമാക്കി. 

സബിര്‍ അഹമ്മദ് എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയത് തനിഷ്‌ക് ബഗ്ചിയാണ്. മിക സിങും നേഹ കക്കറും ചേര്‍ന്ന് ആലപിച്ച ഗാനം ലണ്ടനില്‍ വച്ചാണ് ചിത്രീകരിച്ചത്. അനില്‍ കപൂര്‍, അര്‍ഷാദ് വ്ര!സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വശി റൗട്ടാല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവംബര്‍ 22നാണ് 'പാഗല്‍പാന്റി' തിയറ്ററുകളിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

'എഐ' ഉത്തരം നൽകി... ഒരേയൊരു രാജാവ്... 'ക്രിസ്റ്റ്യാനോ റൊണാൾഡോ!'

'ബംഗാളില്‍ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു; ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ കടന്നുകയറാനും പദ്ധതിയിട്ടു'

'റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്'; ഹൈക്കോടതിയില്‍ ഇഡി

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ; വിവാദം, നിയമം നടപ്പാക്കുന്ന 13-ാമത്തെ സംസ്ഥാനം