Entertainment

വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്, അഭിനയത്തോട് താത്കാലികമായി വിടപറയുന്നു;  അമ്പിളി ദേവി (വിഡിയോ) 

അഭിനയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് നടി അമ്പിളി ദേവി

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് നടി അമ്പിളി ദേവി. ​ഗർഭിണിയായത് മൂലമുളള ശാരീരിക വിഷമതകൾ കാരണമാണ് സീരിയലിൽ നിന്ന് വിട്ടു നിൽക്കാമെന്ന തീരുമാനത്തിൽ എത്തിയതെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്നെന്നും ഇപ്പോഴും ആഴ്ചതോറും ഇഞ്ചെക്ഷൻ തുടരുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അമ്പിളി പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നും മാറിനിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും മാറിനിൽക്കേണ്ട അവസ്ഥ വന്നെന്ന് അമ്പിളി വിഡിയോയിൽ പറയുന്നു. ‍സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ഒക്കെ പ്രയാസമാണെന്ന് താരം പറഞ്ഞു. വിവാഹശേഷവും തുടർന്നുപോന്ന പിന്തുണയ്ക്ക് സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനും പ്രേക്ഷകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അമ്പിളിയുടെ വിഡിയോ.

ഈ വർഷം ഇനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യൻ ജയന്റെയും വിവാഹം. അമ്പിളിയുടെ രണ്ടാം വിവാഹമാണ്.  ആദ്യ ഭർത്താവിൽ അമ്പിളിക്ക് ഒരു മകനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി