Entertainment

'വഴുതന' ടീസര്‍ കണ്ടു ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു, ചിത്രം കാണുമെന്ന് പറഞ്ഞു'; രചന നാരായണന്‍കുട്ടി

ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളില്‍ സന്തുഷ്ടയാണെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

രചന നാരായണന്‍കുട്ടി പ്രധാന വേഷത്തില്‍ എത്തിയ വഴുതന എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ടീസര്‍ കണ്ട് മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചെന്ന് രചന. ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളില്‍ സന്തുഷ്ടയാണെന്നും താരം വ്യക്തമാക്കി. അലക്‌സാണ് വഴുതന സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു അതിന് പിന്നാലെയാണ് ഷോര്‍ട്ഫിലിം പുറത്തുവന്നത്. 

ചിത്രത്തിന്റെ സംവിധായകനായ അലക്‌സ് റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്യാം വര്‍ക്കലയാണ് ഇതിന്റെ സ്‌ക്രിപ്റ്റ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണ് തന്നെ വഴുതനയിലേക്ക് ആകര്‍ഷിച്ചത് എന്നാണ് രചന പറയുന്നത്. ചിത്രം ഒരു ഐ ഓപ്പണറായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 
 
'നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാര്‍ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള്‍ തോന്നും. ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ' രചന പറഞ്ഞു. 

ടീസര്‍ കണ്ട് മോഹന്‍ലാല്‍ വിളിച്ചെന്നും ചിത്രം കാണുമെന്ന് ഉറപ്പു പറഞ്ഞെന്നും രചന കൂട്ടിച്ചേര്‍ത്തു. 'ടിനിച്ചേട്ടനാണ് ആദ്യം വിളിച്ചത്. എന്നിട്ട് ഫോണ്‍ ലാലേട്ടനു കൊടുക്കുകയാണുണ്ടായത്. ചിത്രം എന്തായാലും കാണുന്നുണ്ട് എന്നു പറഞ്ഞു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT