Entertainment

വസന്തകുമാറിന്റെ വീട് സന്ദർശിച്ച് മമ്മൂട്ടി; ശവകുടീരത്തില്‍ ആദരവര്‍പ്പിച്ചു 

നടന്‍ അബു സലിമും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയും വയനാട് എസ്പിയും ഒപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികന്‍ വി വി വസന്തകുമാറിന്റെ വീട് നടന്‍ മമ്മൂട്ടി സന്ദർശിച്ചു. ലക്കിടിയിലെ വീട്ടിലെത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ ഭാര്യ ഷീനയേയും മക്കളേയും മറ്റു ബന്ധുമിത്രങ്ങളെയും കണ്ട് സംസാരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അവിടെയെത്തിയ താരം ഏറെനേരം അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

തുടര്‍ന്ന് വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. നടന്‍ അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയും വയനാട് എസ്പിയും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. 

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT