Entertainment

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ!’; ബുർക്ക ധരിച്ച് അനശ്വര രാജന്റെ പ്രതിഷേധം 

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്ന ഹാഷ്ടാ​ഗും ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന്‍.  ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ!’ എന്ന് കുറിച്ചുകൊണ്ട് ബുർക്ക ധരിച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്ന ഹാഷ്ടാ​ഗും ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. 

ഉദാഹരണം സുജാത, എവിടെ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരമാണ് അനശ്വര. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് മലയാളി താരങ്ങളടക്കം നിരവധിപ്പേർ രം​ഗത്തെത്തിയതിന് പിന്നാലെയാണ് അനശ്വരയുടെയും പ്രതിഷേധം. 

സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് സുകുമാരന്‍,ദുൽഖർ സൽമാൻ, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, രജീഷ വിജയന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി തു‌ടങ്ങ‌ിയവരടക്കം നിരവധിപ്പേർ പൊലീസ് നടപടിയെ എതിർക്കുകയും ജാമിയ വിദ്യാര്‍ഥികൾക്ക് പിന്തുണയറിയിക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT