Entertainment

വി സപ്പോര്‍ട്ട്: മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാന്‍സ് 

' വി സപ്പോര്‍ട്ട് മോഹന്‍ലാല്‍' എന്ന പോസ്റ്ററുമായി മോഹന്‍ലാലിനുള്ള പിന്തുണയറിയിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുള്ള താരസംഘടനയുടെ തീരുമാനത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ താരത്തെ അനുകൂലുച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും രംഗത്തെത്തി. ' വി സപ്പോര്‍ട്ട് മോഹന്‍ലാല്‍' എന്ന പോസ്റ്ററുമായി മോഹന്‍ലാലിനുള്ള പിന്തുണയറിയിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കൊച്ചിയില്‍ പ്രകടനം നടത്തിയത്. 

അമ്മ ജനറല്‍ ബോഡിയില്‍ കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനം നടത്തുകയും മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുള്ളത്. ഒരാളെ മാത്രം വേട്ടയാടുന്ന സമീപനമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിട്ടുള്ള നയമെന്ന് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിച്ചു. കൊച്ചിയില്‍ നടന്ന് മമ്മൂട്ടി ഫാന്‍സിന്റെ പ്രതിഷേധം എറണാകുളം സവിതാ തീയറ്ററിന് സമീപത്തുനിന്നാണ് ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT