Entertainment

വിക്കി കൗശല്‍ കണ്ട സുന്ദരി മാളവികയാണോ; പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

വീഡിയോ എടുക്കുന്നത് മാളവികയാണോ എന്നും ആരാധകര്‍ക്ക് സംശയമുണ്ട്. ഇതിനൊപ്പം എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും ആക്കിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

'പട്ടം പോലെ' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മാളവിക മോഹനന്‍ എന്ന നടിയുടെ രംഗപ്രവേശം. കേരളത്തില്‍ വേരുകളുള്ള മുംബൈക്കാരിയായ ഈ നടി ഇപ്പോള്‍ ബോളിവുഡില്‍ അറിയപ്പെടുന്ന താരമാണ്. ഇപ്പോള്‍ മാളവികയും ബോളിവുഡിലെ യുവനടന്‍ വിക്കി കൗശലുമായി പ്രണയത്തിലാണെന്നാണ് സിനിമാലോകത്ത് നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍. 

ഇരുവരുമൊന്നിച്ചുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിക്കുന്നുമുണ്ട്. വിക്കി മാളവികയുടെ മുംബൈയിലെ വസതിയിലെത്തിയിരുന്നെന്ന സൂചന ലഭിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇവര്‍ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. 

സഹോദരന്‍ സണ്ണി കൗശലിനൊപ്പമാണ് വിക്കി മാളവികയുടെ വീട്ടിലെത്തിയത്. വിക്കിയും സണ്ണിയും മാളവികയുടെ സഹോദരനും ഒരുമിച്ച് ഡൈനിങ് ടേബിളിലില്‍ ഒന്നിച്ചിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ വിക്കി മാളവികയുടെ അമ്മയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുന്നതായാണ് വീഡിയോയില്‍. 

വീഡിയോ എടുക്കുന്നത് മാളവികയാണോ എന്നും ആരാധകര്‍ക്ക് സംശയമുണ്ട്. ഇതിനൊപ്പം എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും ആക്കിയിരുന്നു. 

ഇതിനിടെ വിക്കി കൗശല്‍ ഒരു സുന്ദരിയെ കാണാന്‍ ചെന്നുവെന്ന് ഒരു അഭിമുഖത്തിനിടയില്‍ നടി രാധിക ആപ്‌തെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സുന്ദരി മാളവികയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. 

അതേസമയം, വിക്കിയും സണ്ണിയും മാളവികയും സഹോദരന്‍ ആദിത്യ മോഹനനും ചെറുപ്പം മുതല്‍ക്കെ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയാണ് മാളവിക ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് സിനിമ പേട്ടയാണ് അവസാനം അഭിനയിച്ച ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം