Entertainment

'വിക്കുള്ള എനിക്ക് ഒറ്റയടിക്ക് ഇത് പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും'; തീപ്പൊരി ഡയലോഗുമായി ജൂഡ്; കയ്യടി

തന്നെപ്പോലെ വിക്കുള്ളവരുടെ ആത്മവിശ്വാസം കൂട്ടാന്‍ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ജൂഡ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. തനിക്ക് വിക്കുണ്ടെന്ന കാര്യം തുറന്നു പറയാന്‍ ജൂഡിന് യാതൊരു മടിയുമില്ല. എന്നാല്‍ തീപ്പൊരി ഡയലോഗ് പറയുമ്പോള്‍ ജൂഡിന് ഒരു വിക്കും ഉണ്ടാവില്ല. ആത്മവിശ്വാസമുണ്ടെങ്കില്‍ എത്ര കടികട്ടി ഡയലോഗും വളരെ 

എന്നാല്‍ ഇത്തരം കുറവുകളുണ്ടെന്ന് പറഞ്ഞ് മാറി നില്‍ക്കാതെ ആത്മവിശ്വാസത്തോടെ എല്ലാത്തിനേയും നേരിടുകയാണ് വേണ്ടത് എന്നാണ് ജൂഡ് പറയുന്നത്. തന്നെപ്പോലെ വിക്കുള്ളവരുടെ ആത്മവിശ്വാസം കൂട്ടാന്‍ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ജൂഡ്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയോടും അജു വര്‍ഗീസിനോടും പറയുന്ന നെടുനീളന്‍ ഡയലോഗ് ഒറ്റ ടേക്കിലാണ് ജൂഡ് ഓകെ ആക്കിയത്. ഈ ഡയലോഗ് റിഹേഴ്‌സല്‍ ചെയ്യുന്നതിന്റെ വിഡിയോ ആണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും.

'വിക്കല്‍ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിതു പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും. മുന്‍പിലിരിക്കുന്ന ബിയര്‍ ബോട്ടില്‍ സിനിമ ബിയര്‍ ആണ്. അതഴകൊണ്ട് രണ്ടെണ്ണം വിട്ടിട്ടു പറഞ്ഞതല്ല (അത് ഇതിലും കിടിലം ആയിരിക്കും )വിക്കുള്ളവര്‍ക്കു ഇന്‍സ്പിരേഷന്‍ ആകാന്‍ ആ സീന്‍ അയച്ചു തരാന്‍ പറഞ്ഞപ്പോ ഈ വിഡിയോ ആണ് പ്രൊഡ്യൂസര്‍ അജു സാര്‍ അയച്ചു തന്നത്. സൊ വിക്കുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവരുടെ ചിന്തകള്‍ വേഗത്തിലത്രേ.'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം