Entertainment

വിക്രം സിനിമയില്‍ പ്രണയം നിറച്ച് സിദ് ശ്രീറാം; പ്രതീക്ഷയേറ്റി ഗാനം; ഏറ്റെടുത്ത് ആരാധകര്‍

'താരമേ താരമേ' എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വര്‍ഷത്തെ വിക്രമിന്റെ ആദ്യ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രാജേഷ് സെല്‍വ സംവിധാനം ചെയ്യുന്ന കദരം കൊണ്ടനിലെ താരത്തിന്റെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന് പിന്നാലെ ചിത്രത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പുതിയ ഗാനം. 'താരമേ താരമേ' എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിദ് ശ്രീരാമിന്റെ ശബ്ദത്തിലുള്ള ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കമല്‍ഹാസന്റെ മകള്‍ അക്ഷര ഹസ്സനും അബി ഹസ്സന്റെയും പ്രണയമാണ് ഗാനത്തില്‍ കാണിക്കുന്നത്. വിവേകയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജിബ്രാനാണ്. മാന്ത്രിക മെലഡി എന്ന കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിയാന്‍ വിക്രമിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. ഗാനം പുറത്തുവന്നതോടെ ആക്ഷനും പ്രണയവും ചേര്‍ന്ന മികച്ച എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന പ്രതീക്ഷയിലാണ് വിക്രം ആരാധകര്‍. 

കമല്‍ ഹാസനാണ് ചിത്രം നിര്‍മിക്കുന്നത്. കെകെ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. മലയാളി താരം ലെനയും പ്രധാന റോളില്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ