Entertainment

'വിഗ് അല്ല, ഒര്‍ജിനലാണ്' മാട്രിമോണിയല്‍ ചിത്രം പങ്കുവെച്ച് അഹാന; ഇപ്പോള്‍ വിവാഹം കഴിക്കേണ്ടെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലേക്ക് അരങ്ങേറുന്നത്. എന്നാല്‍ ടൊവിനോ തോമസ് നായകനായി എത്തിയ ലൂക്കയിലൂടെയാണ് അഹാന മലയാള സിനിമയില്‍ തന്റെ സ്ഥാന ഉറപ്പിച്ചത്. ഇപ്പോള്‍ താരത്തിന് ആരാധകരും നിരവധിയാണ്. ലൂക്കയിലെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. 

തന്റെ മാട്രിമോണിയല്‍ അക്കൗണ്ട് പ്രൊഫൈല്‍ പിക്ചര്‍ എന്ന അടിക്കുറിപ്പിലാണ് നീളന്‍ മുടിയോടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സാരിയുടുത്ത് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അതിനൊപ്പം തന്റെ നീളന്‍ മുടി വിഗ് അല്ലെന്നും ഒര്‍ജിനല്‍ ആണെന്നും അതായത് ഒറിജിനല്‍ ആയിരുന്നുഎന്നുമാണ് താരം കുറിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലെ ലുക്കാണ് ഇത്. 

സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. അതിനൊപ്പം ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കരുതെന്നും കമന്റുകളുണ്ട്. കഴിവുറ്റ നടിയാണെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നുമാണ് ഉപദേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി