Entertainment

'വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടാന്‍ ഭയന്നു, അദ്ദേഹം എഴുന്നേറ്റ് വന്ന് നെഞ്ചില്‍ എന്റെ കൈ അമര്‍ത്തി പറഞ്ഞു 'സാര്‍ ഇങ്കെ ഇങ്കെ ചവിട്ടുങ്കോ'

ഫുട്‌ബോള്‍ ഇതിനാഹം മറഡോണയ്‌ക്കൊപ്പം പന്തുകളിക്കാന്‍ ഇറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നതെന്നുമാണ് അദ്ദേഹം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


വിജയ് ചിത്രം ബിഗിലിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തമിഴ്‌നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നടങ്കം ആവേശക്കൊടി പാറിക്കുകയാണ് ചിത്രം. എന്നാല്‍ മലയാളികളുടെ ആവേശം കൂട്ടാന്‍ ഒരാള്‍ കൂടി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ചിത്രത്തില്‍ വിജയുടെ വില്ലനായാണ് അദ്ദേഹം എത്തിയത്. ഒന്നിച്ചുള്ള ആദ്യ ചിത്രത്തില്‍ തന്നെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പടെ നിരവധി കോമ്പിനേഷന്‍ സീനുകളില്‍ വിജയ്‌ക്കൊപ്പം ഐഎം വിജയന്‍ എത്തുന്നുണ്ട്. 

വിജയുടെ വില്ലനാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിജയന്‍. താന്‍ വിജയുടെ കട്ടഫാനാണെന്നും ഫുട്‌ബോള്‍ ഇതിനാഹം മറഡോണയ്‌ക്കൊപ്പം പന്തുകളിക്കാന്‍ ഇറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ വിജയ്‌ക്കൊപ്പമുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. 

'വിജയുടെ സിനിമകളെല്ലാം ആര്‍പ്പുവിളികളോടെ കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നു. സംവിധായന്‍ ആറ്റ്‌ലിയോട് ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍, ആറ്റ്‌ലിയാണ് വിഷയം വിജയ്‌യുടെ ചെവിയിലെത്തിച്ചത്. ഉടന്‍തന്നെ വിജയ്‌സാര്‍ എഴുന്നേറ്റ് വന്ന് എന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തികൊണ്ട് 'സാര്‍ ഇങ്കെ ഇങ്കെ ചവിട്ടുങ്കോ'യെന്ന പറയുകയായിരുന്നു. സെറ്റില്‍ കൂടെ അഭിനയിക്കുന്നവരില്‍ ആത്മവിശ്വാസം നിറക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു' ഐഎം വിജയന്‍ പറഞ്ഞു. 

ചിത്രീകരണത്തിന്റെ ഇടവേളകളില്ലെല്ലാം പന്തുകളിയെകുറിച്ചാണ് വിജയ് അന്വേഷിച്ചിരുന്നതെന്ന് വിജയന്‍ പറഞ്ഞു.കുടുംബത്തോടൊപ്പം സെറ്റിലെത്തിയപ്പോള്‍ ഭാര്യയോടും മകളോടും അദ്ദേഹം വിശേഷങ്ങള്‍ തിരക്കിയെന്നും മക്കളെ കൂടെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തതായും വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായികയായി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT