Entertainment

'വിജയ് എന്നെ ഉപ​ദ്രവിക്കുന്നു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; വീണ്ടും ആരോപണവുമ‌ായി മീര മിഥുൻ 

നടൻ പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് പുതിയ ആരോപണം 

സമകാലിക മലയാളം ഡെസ്ക്

ടൻ വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി ബി​ഗ് ബോസ് താരവും നടിയുമായ മീര മിഥുൻ. വിജയ് ഫാൻസ് ക്ലബിന്റെ നേതാവ് ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് ആരോപണം. നടൻ പണം നൽകി തനിക്കെതിരെ ആരോപണങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നു മീര പറയുന്നു.

നേരത്തെയും വിജയ്ക്കെതിരെ മീര ആരോപണമുന്നയിച്ചിരുന്നു. രജനീകാന്തിനും നടി തൃഷയ്ക്കുമെതിരെയും മീര രം​ഗത്തെത്തിയിരുന്നു. തൃഷ തന്നെ അനുകരിക്കുകയാണെന്നും തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. 

തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നത് മീരയുടെ പുതിയ വിനോദമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മീരയുടെ പുതിയ ട്വീറ്റുനുനേരെയും ആരോപണങ്ങൾ ശക്തമാണ്.  പ്രശസ്തയാകാൻ ഇത്തരം ഹീനമായ വഴികൾ തേടരുതെന്നും വിജയ് ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT