Entertainment

വിജയ്-കീർത്തി ചിത്രം സർക്കാരിലെ ആദ്യ ​ഗാനമെത്തി; 17 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ദശലക്ഷത്തോളം ആളുകൾ (വീഡിയോ) 

സിംതാങ്കരന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രതതിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഇളയ ദളപതി വിജയിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സര്‍ക്കാരിലെ ആദ്യ ​ഗാനത്തിന് ​ഗംഭീര സ്വീകരണം. സിംതാങ്കരന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രതതിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ​വീഡിയോ ഇറങ്ങി 17മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ന്യത്തം ചെയ്യുന്നതിന്റെ സ്റ്റിൽ രംഗങ്ങളാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്ളത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.  വിവേക് വരികൾ രചിച്ചിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സര്‍ക്കാര്‍. ദീപാവലിക്ക് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ  പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം