Entertainment

വിജയ്‌യോടുള്ള സ്‌നേഹം അടക്കാനാവാതെ നൃത്തം വെച്ച് പെണ്‍കുട്ടികള്‍; ഇതും ഒരു പിറന്നാള്‍ സമ്മാനം, വീഡിയോ

ദാവണിയില്‍ അപ്പടി പൊട് എന്ന ഗാനത്തിനു തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്നവര്‍ മോഡേണ്‍ ലുക്കില്‍ ഡാഡി മമ്മിക്കു ചുവടുവെക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ലച്ചിത്ര നടന്‍മാരോടും നടിമാരോടും പ്രേക്ഷകര്‍ക്ക് ആരാധനയുണ്ടാകുന്നത് സ്വാഭാവികമാണ്. അവരത് പല തരത്തിലാകും പ്രകടിപ്പിക്കുക. ഇവിടെ കുറച്ച് പെണ്‍കുട്ടികള്‍ പ്രിയ താരത്തോടുള്ള ആരാധന മൂത്ത് തകര്‍പ്പന്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഡാന്‍സ് ചെയ്ത് അതിന്റെ വീഡിയോ തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍. തെന്നിന്ത്യയാകെ ആരാധകരുള്ള ഇളയ ദളപതി വിജയിയോടുള്ള ആരാധന മൂത്താണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് വിഡിയോ നിര്‍മിച്ചത്.

വിജയ്‌യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഡാന്‍സ് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വിജയിയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഡാന്‍സ് നമ്പരുകളായ അപ്പടി പോട്, ഡാഡി മമ്മീ എന്നീ ഗാനങ്ങള്‍ക്കാണ് ചുവടുവെപ്പ്. വിഡിയോ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ദാവണിയില്‍ അപ്പടി പൊട് എന്ന ഗാനത്തിനു തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്നവര്‍ മോഡേണ്‍ ലുക്കില്‍ ഡാഡി മമ്മിക്കു ചുവടുവെക്കുന്നു. 'വിജയ് സാറിന്റെ പിറന്നാളിന് ഞങ്ങളുടെ ചെറിയ സമ്മാനം' എന്ന കുറിപ്പോടെയായിരുന്നു വിഡിയോ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

എണ്ണമയമുള്ള ചർമത്തിന് ഫോം, വരണ്ട ചർമക്കാർക്ക് ക്രീമി, ഫേയ്സ്‌വാഷ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഘോഷയാത്രയും വാദ്യമേളവും; നായ്ക്കനാലില്‍ പുതിയ ആല്‍മരത്തൈ നട്ടു

തൃശൂര്‍ പൂരം കൊടിയേറ്റ് തിങ്കളാഴ്ച; പൂരം 26ന്; സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച

SCROLL FOR NEXT