Entertainment

വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് കലഹമുണ്ടാക്കാന്‍ നോക്കുന്നു; നടി കങ്കണ റണാവത്തിനെതിരെ പരാതി 

ഒരു പ്രത്യേക വിഭാഗം ആളുകളെ തീവ്രവാദികള്‍ എന്ന് പരാമര്‍ശിക്കുകയും സഹോദരിയെ പിന്തുണയ്ക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് കങ്കണയ്ക്കെതിരെ പരാതി 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. സഹോദരി രംഗോലിക്ക് പിന്തുണയുമായി എത്തിയതിന് പിന്നാലെയാണ് നടിക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. മുംബൈ സ്വദേശിയായ അഡ്വക്കേറ്റ് അലി ഖാഷിഫ് ഖാന്‍ ആണ് പരാതിക്കാരന്‍. 

മതസ്പര്‍ധ വളര്‍ത്തുന്നതും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗോലിയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ കങ്കണ ഒരു പ്രത്യേക വിഭാഗം ആളുകളെ തീവ്രവാദികള്‍ എന്ന് പരാമര്‍ശിക്കുകയും സഹോദരിയെ പിന്തുണയ്ക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

സഹോദരിമാരില്‍ ഒരാള്‍ വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുമ്പോള്‍ മറ്റൊരു സഹോദരി അതിനെ പിന്തുണയ്ക്കുകയും ഒരു വിഭാഗത്തെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒന്നാണ്, കങ്കണയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു. 

കങ്കണയും സഹോദരിയും അവരുടെ താരപദവി ദുരുപയോഗം ചെയ്യുന്നെന്നും സമ്പത്തും സ്വാധീനവും ആരാധകരെയും ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിക്കാനും രാജ്യത്ത് കലഹമുണ്ടാക്കാനും ശ്രമിക്കുന്നു എന്ന് പരാതിയില്‍ ആരോപിച്ചു. 

അതേസമയം രംഗോലിയുടെ ട്വീറ്റില്‍ എവിടെയെങ്കിലും മോശം പരാമര്‍ശം ഉള്ളതായി തെളിയിക്കാന്‍ കഴിഞ്ഞല്‍ അപ്പോള്‍ പൊതുവായി മാപ്പ് പറയാം എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയില്‍ കങ്കണ പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍മാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചവരെ വെടിവെക്കണം എന്നാണ് തന്റെ സഹോദരി പറഞ്ഞതെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കങ്കണ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT