Entertainment

വില്ലനായി ഫഹദ് എത്തുന്ന വേലൈക്കാരന്‍ ടീസര്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന തമിഴ്ചിത്രം വേലൈക്കാരന്റെ ടീസര്‍ എത്തി. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരനില്‍ നയന്‍താരയാണ് നായിക. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീസറിലെ ഫഹദിന്റെ എന്‍ട്രിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശിവകാര്‍ത്തികേയനെ പിന്നിലാക്കി നടന്നു കയറുന്ന സീനടക്കമുള്ള ടീസര്‍ ഫഹദ് ആരാധകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റിയിട്ടുണ്ട്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്.

പ്രേമ, പ്രകാശ് രാജ്, വിജയ് വാസന്ത്, തമ്പി രാമയ്യ, ചാര്‍ലി ആര്‍ ജെ ബാലാജി, രോഹിണി, റോബി ശങ്കര്‍, യോഗി ബാബു, സതീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനൂപ് രവിചന്ദര്‍ എന്ന യുവസംഗീത സംവിധാകനാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം