Entertainment

'വില്ലനെ' വിവാഹം ചെയ്ത് നടി പൂജ ബത്ര; രഹസ്യ വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ഫോട്ടോ പങ്കുവെച്ച് നവദമ്പതികള്‍

ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം അണിഞ്ഞുള്ള കൈകളുടെ വീഡിയോ നവാബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനായി എത്തിയ ചന്ദ്രലേഖയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി പൂജ ബത്ര വിവാഹിതയായി. നിരവധി മലയാളം ചിത്രങ്ങൡ വില്ലനായെത്തിയ ബോളിവുഡ് നടന്‍ നവാബ് ഷായാണ് പൂജയുടെ ജീവിതത്തിലെ നായകന്‍. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. പരമ്പരാഗതമായ രീതിയില്‍ ഇരുവരും വിവാഹിതരായെന്നും ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബി സ്ത്രീകള്‍ വിവാഹത്തിന് ധരിക്കുന്ന ചുവന്ന വളകള്‍ അണിഞ്ഞുള്ള പൂജയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രഹസ്യമായി വിവാഹം കഴിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം അണിഞ്ഞുള്ള കൈകളുടെ വീഡിയോ നവാബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ കഥവെച്ച് ഒരു സിനിമ ചെയ്യാം എന്ന അടിക്കുറിപ്പിലാണ് കൈകളുടെ വീഡിയോ പങ്കുവെച്ചത്. കൂടാതെ വെള്ളിയാഴ്ച പൂജയും നവാബിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുമിപ്പോള്‍ ഹണിമൂണ്‍യാത്രയിലാണെന്നാണ് പുറത്തുവരുന്ന വിവരം. 

പൂജയ്‌ക്കൊപ്പമുള്ള ചിത്രം നവാബ് ഷാ പങ്കുവെച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. അതിന് പിന്നാലെ താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി 42 കാരിയായ പൂജയും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തു. പ്രിയനൊപ്പം സമയം  ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്ന അടിക്കുറിപ്പിലാണ് നവാബ് ഷായ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 

നിരവധി മലയാളം ചിത്രങ്ങളിലൂടെ പരിചിതനായ നവാബ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങള്‍. 

മലയാളത്തിനൊപ്പം തമിഴിലും ഹിന്ദിയിലും പൂജ അഭിനയിച്ചിട്ടുണ്ട്. 1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍  വേഷമിട്ടു. മമ്മൂട്ടി ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 

ഏറെക്കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന പൂജ ഹോളിവുഡ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം