Entertainment

വിളിക്കാത്തത് കൊണ്ടാണ് വരാത്തത്: മലയാള സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്ന് അംബിക

തന്നെ ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നതെന്നാണ് അംബിക പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാള സിനിമയുടെ സ്വപ്‌നസുന്ദരിയായിരുന്നു നടി അംബിക. നിരവധി സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളെയാണ് നടി അനശ്വരമാക്കിയത്. മലയാളത്തിലെ ഇന്നത്തെ സൂപ്പര്‍താരങ്ങളുടെയെല്ലാമൊപ്പം അഭിനയിച്ച് കഴിവ് തെളിയിച്ച നടി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പിന്നീട് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. 

അതിന്റെ കാരണം തുറന്ന് പറയുകയാണ് അംബികയിപ്പോള്‍. തന്നെ ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നതെന്നാണ് അംബിക പറയുന്നത്. 'വിളിച്ചാല്‍ അഭിനയിക്കും. വിളിക്കുന്നില്ല, അഭിനയിക്കുന്നില്ല. ഞാന്‍ വിദേശത്തു താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരിക്കുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു.'- അംബിക പറഞ്ഞു. വനിത ഫിലിം അവാര്‍ഡില്‍ അതിഥിയായി എത്തിയപ്പോഴാണ് അംബിക ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാനും മകനും മദ്രാസിലാണ് താമസം. കേരളത്തില്‍ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പോകുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. മലയാളം സംസാരിക്കുന്ന, മലയാളികള്‍ മാത്രമുള്ള അവാര്‍ഡ് നൈറ്റ്‌സ് രസമുള്ള കാര്യമാണ്. പഴയ കാല ആളുകളെ ഇവിടെ കാണാന്‍ കഴിയും. ഇവിടെത്തന്നെ കുടുംബപുരാണം സിനിമയിലെ ടീം ഉണ്ടായിരുന്നു. അവരെയൊക്കെ കാണാന്‍ സാധിച്ചു. ഇതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്. 

'ഞാന്‍ അമേരിക്കയിലോ മറ്റോ അല്ല, മദ്രാസില്‍ തന്നെയാണു താമസിക്കുന്നത്. അത് ഒരിക്കല്‍ക്കൂടി പറയുകയാണ്.'- അംബിക കൂട്ടിച്ചേര്‍ത്തു. 2015 ല്‍ റിലീസ് ചെയ്ത ഷി ടാക്‌സിയാണ് അവസാനം അഭിനയിച്ച മലയാളചിത്രം. തമിഴ് സീരിയല്‍ രംഗത്തു ഇപ്പോഴും സജീവമാണ് അംബിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം