Entertainment

വിളിച്ചത് സല്‍മാനെ, കേട്ടത് ഈ നടനും; പൂജയെ തേടി പണവും ഒരു പെട്ടിനിറയെ പഴങ്ങളും എത്തി

തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ സല്‍മാന്‍ സഹായിക്കും എന്ന വിശ്വാസത്തിലായിരുന്നു അവര്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ സഹപ്രവര്‍ത്തകയുടെ വിളി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കേട്ടില്ലെങ്കിലും മറ്റൊരാള്‍ അത് കേട്ടു. ടിബി ബാധിതയായി ആശുപത്രിയില്‍ കഴിയുന്ന സല്‍മാന്റെ വീര്‍ഗതിയില്‍ നായിക പൂജ ദഡ്‌വാലിന് ചികിത്സാ സഹായവുമായി നടനും രാഷ്ട്രീയക്കാരനുമായ രവി കൃഷ്ണ രംഗത്ത്. ചായ വാങ്ങിക്കുടിക്കാന്‍ പോലും കൈയില്‍ പണമില്ലാതെ ദുരിതം അനുഭവിക്കുന്ന പൂജയെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ സല്‍മാന്‍ സഹായിക്കും എന്ന വിശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ വിവിധ സിനിമകളുടെ തിരക്കിനിടയില്‍ സല്‍മാന്‍ ഇത് കേട്ടില്ല. അതിനിടയിലാണ് പൂജയുടെ അവസ്ഥ മനസിലാക്കി രവി ശങ്കര്‍ സഹായവുമായി എത്തുന്നത്. ചികിത്സയ്ക്കുള്ള പണവും പഴങ്ങളുമായി രവി കൃഷ്ണ തന്റെ സഹപ്രവര്‍ത്തകരെ നടിയുടെ അടുത്തേക്ക് അയക്കുകയായിരുന്നു. 15 ദിവസത്തില്‍ അധികമായി മുംബൈയിലെ ടിബി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇവര്‍. രവി കൃഷ്ണയുടെ സഹപ്രവര്‍ത്തകര്‍ പണവും ഒരു പെട്ടി നിറയെ പഴങ്ങളും പൂജയ്ക്ക് കൈമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ആറ് മാസം മുന്‍പാണ് തനിക്ക് ടിബിയാണെന്ന് പൂജ അറിയുന്നത്. തുടര്‍ന്ന് സഹായത്തിനായി സല്‍മാന്‍ ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടിയുണ്ടായില്ല. തന്റെ സാമ്പത്തിക നില വളരെ മോശമാണെന്ന് പറഞ്ഞുകൊണ്ടാണ് പൂജ സല്‍മാന് വീഡിയോ സന്ദേശം അയച്ചത്. ഇത് കണ്ടാല്‍ സല്‍മാന്‍ തന്നെ സഹായിക്കും എന്ന വിശ്വാസത്തിലായിരുന്നു ഈ നായിക. മുന്‍പ് ഗോവയില്‍ കാസിനോ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT