Entertainment

''വിളിച്ചവരെല്ലാം പറഞ്ഞു, നിവിന്‍ പോളിയെപ്പോലുണ്ടെന്ന്''

''വിളിച്ചവരെല്ലാം പറഞ്ഞു, നിവിന്‍ പോളിയെപ്പോലുണ്ടെന്ന്''

Author : സമകാലിക മലയാളം ഡെസ്ക്

'കുടുക്കു പൊട്ടിയ കുപ്പായം' ഡാന്‍ സോഷ്യല്‍ മീഡിയില്‍ ഹിറ്റ് ആയിതോടെ രണ്ടു ദിവസമായി ഫാദറിന്റെ ഫോണിന് വിശ്രമമേയില്ല. ഒറ്റ ഡാന്‍സ് കൊണ്ടു താരമായി മാറിയിരിക്കുകയാണ് ഈ പുരോഹിതന്‍. ''നിവിന്‍ പോളിയെപ്പോലെയുണ്ടെന്നാണ് വിളിക്കുന്നവരെല്ലാം പറയുന്നത്'' ചിരി കലര്‍ത്തി ഫാദര്‍ മാത്യു കിഴക്കേച്ചിറ കളിയായി പറയുന്നു.

നിവിന്‍ പോളിയും നയന്‍താരയും അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമയിലെ ' കുടുക്ക് പൊട്ടിയ കുപ്പായം' എന്ന പാട്ടിന് വന്‍ സ്വീകാര്യതയാണ് ആളുകള്‍ക്കിടയില്‍ ലഭിച്ചത്. പ്രായഭേദമന്യേ ഈ പാട്ടിന് പലരും ഡാന്‍സ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫാദര്‍ മാത്യു കിഴക്കേച്ചിറ ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ശരിക്കും തരംഗം തന്നെയായി. സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവച്ച വീഡിയോ പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും വന്നു. 

വിഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് അറിയാതെയാണ് പാട്ടിനൊപ്പം ചുവടു വച്ചതെന്ന് ഫാദര്‍ പറയുന്നു. ഡല്‍ഹി സാകേതിലെ ഹോളിഫാമിലി പള്ളിയില്‍ പുരോഹതിനാണ് ഇപ്പോള്‍ ഫാദര്‍ മാത്യു. അവിടത്തെ ഓണാഘോഷ പരിപാടിക്കിടെ ചെയ്ത ഡാന്‍സ് ആണ് വൈറല്‍ ആയിരിക്കുന്നത്. ''പാട്ടിനൊപ്പം താന്‍ പെട്ടെന്നു ചുവടുകള്‍ വച്ചപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ തന്നെ അമ്പരന്നു'' ഫാദര്‍ പറഞ്ഞു.

കോളജ് കാലത്തും സെമിനാരിയിലുമെല്ലാം വച്ച് ഡാന്‍സ് ചെയ്തിരുന്നുവെന്ന് ഫാദര്‍ മാത്യു പറഞ്ഞു. പിന്നീട് വടക്കേ ഇന്ത്യയില്‍ എത്തിയപ്പോള്‍ ബംഗ്രയും പഠിച്ചു. മയൂര്‍ വിഹാറില്‍ ജോലി ചെയ്യുമ്പോള്‍ കുട്ടികളെ ബംഗ്ര പഠിപ്പിച്ചിരുന്നതായും ഫാദര്‍ പറഞ്ഞു.

കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രംകൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT