Entertainment

വിവാദങ്ങളെ കാര്യമാക്കാതെ വീണ്ടും ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സുഹാന ഖാന്‍

സുഹാനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ എന്നും പലകാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ്. താരപുത്രിയുടെ വസ്ത്രധാരണരീതിയും അതിനൊരു കാരണമാണ്. സുഹാനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. അടുത്തിടെ സുഹാനയുടെ വസ്ത്രധാരണത്തെ പറ്റി ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. 

ചര്‍ച്ചകള്‍ സജീവമാകുമ്പോഴും അതൊന്നും കാര്യമാക്കാതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തെളിയിക്കയാണ് താനെന്നാണ് സുഹാനയുടെ പുതിയ ചിത്രങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് സുഹാന മറുപടി നല്‍കിയത്.

ബിക്കിനിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സുഹൃത്തുകള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് സുഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോണോക്രോം സ്വിം സ്യൂട്ടിലാണ് സുഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പട്ടിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റില്‍ സുഹാനയുടെ ബിക്കിനി ഫോട്ടോസ് വൈറലായിരുന്നു. ഇതിനെതിരെ ഷാരൂഖ് ഖാന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് പ്രായം പതിനാറുവയസാണ്. ഇത്ര അശ്ലീലമായ രീതിയില്‍ അവളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തന്റെ പ്രശസ്തിയാണ് മകളെ ഇങ്ങനെ മാധ്യമങ്ങള്‍ പിടികൂടാനുള്ള കാരണമെന്നും വ്യക്തികളുടെ നഗ്‌നത ചിത്രീകരിക്കലല്ല മാധ്യമങ്ങളുടെ ജോലിയെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

SCROLL FOR NEXT