Entertainment

വിവാദങ്ങള്‍ക്കിടയില്‍ ദിലീപിന്റെ രാംലീല ടീസര്‍ പുറത്തിറങ്ങി

 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ദിലീപ് നായകനാകുന്ന രാംലീലയുടെ ടീസര്‍ പുറത്തിറങ്ങി. ദീലീപിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

ലയണ്‍ എന്ന സിനിമയ്ക്കു ശേഷം രാഷ്ട്രീയക്കാരനായി എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രമാണ് രാംലീല. നവാഗതനായ അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. സച്ചിയാണ് രചന. പ്രയാഗ മാര്‍ട്ടിന്‍ നായിക.

ദിലീപിനെതിരേയും രാംലീല എന്ന ചിത്രത്തിനെതിരേയും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തിയിരുന്നു. ചിത്രത്തെ തകര്‍ക്കാനുള്ള നാണം കെട്ട പ്രവര്‍ത്തികളെന്നാണ് ടോമിച്ചന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT