Entertainment

വിവാഹ വസ്ത്രത്തില്‍ മനോഹരിയായി.., ദുഖിതയായി ആലിയ: റാസിയിലെ ഗാനം

ദില്‍ബാരോ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷ് ദീപ് കൗറാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ആലിയ ഭട്ടിന്റെ പുതിയ ചിത്രം റാസിയുടെ ട്രെയിലറിന് ശേഷം മനോഹരമായ ഗാനവും പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദില്‍ബാരോ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷ് ദീപ് കൗറാണ്. ഗുല്‍സാറിന്റെ വരികള്‍ക്ക് ശങ്കര്‍ എഹ്‌സാന്‍ ലോയാണ് സംഗിതം നല്‍കിയിരിക്കുന്നത്. 

മേഘ്‌ന ഗുല്‍സാറാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പാക്കിസ്ഥാനി ആര്‍മി ഓഫീസറെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ ചാരയുടെ വേഷമാണ് ആലിയക്ക്. ആലിയയും കുടുംബവും തമ്മിലുള്ള വികാരഭരിതമായ വിവാഹചടങ്ങാണ് ഗാനത്തിന്റെ പശ്ചാത്തലം. ചിത്രത്തില്‍ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആലിയ എത്തുന്നത്.

ഹരീന്ദര്‍ സിംഗ് സിക്കയുടെ പ്രശസ്ത നോവലായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമായ റാസി 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. പാകിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടി ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണ് റാസിയില്‍ തുറന്നു കാണിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി